അടൂർ : റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ കേരള പ്രദേശ് കമ്മിറ്റി പ്രവർത്തകയോഗം അടൂർ അപ്സര ലോഡ്ജിൽ ആറിന് രാവിലെ 11ന് നടക്കും. ദേശീയ കമ്മിറ്റി അംഗം വി.ഐ.ബോസ് വാകത്താനം ഉദ്ഘാടനം നിർവഹിക്കും. പാർട്ടി സംസ്ഥാന പ്രസിഡന്റ് അഡ്വ.പിറവന്തൂർ ശ്രീധരൻ അദ്ധ്യക്ഷത വഹിക്കും. കെ.പി.നാരായണൻ കരിക്കകം, കാട്ടാക്കട ഗീതാകുമാരി, കാരക്കാട് മോഹനൻ, ആലയിൽ കുഞ്ഞപ്പൻ തൊടുപുഴ, കെ.പി.ശ്രീധരൻ ചുനക്കര, തലവൂർ ആനന്ദൻ, പാരിപ്പള്ളി സജീവ്, തങ്കച്ചൻ തച്ചക്കുളം, പി.കെ.സോമരാജ്, ഡോ.ടി.കെ.തങ്കപ്പൻ എറണാകുളം, ആർ.പി.ഐ സംസ്ഥാന ജനറൽ സെക്രട്ടറി ഏവൂർ ഗോപിനാഥ് എന്നിവർ പങ്കെടുക്കും.