ആടൂർ : തുവയൂർ വടക്ക് ഗവ. എൽ പി സ്കൂളിലെ എന്റെ കൗമുദി പദ്ധതി ലൈബ്രറി കൗൺസിൽ സംസ്ഥാന വൈസ് പ്രസിഡന്റ് എ. പി ജയൻ ഉദ്ഘാടനം ചെയ്‌തു. പി.ടി.എ വൈസ് പ്രസിഡന്റ് ആതിര അദ്ധ്യക്ഷത വഹിച്ചു. ഹെഡ് മിസ്ട്രസ് സുധാ കുമാരി കെ. ആർ സ്വാഗതം പറഞ്ഞു. സ്പോൺസർ ശാന്തൻ ശാലു നിവാസും എ.പി ജയനും ചേർന്ന് കേരളകൗമുദി പത്രം ഹെഡ് മിസ്ട്രസിന് നൽകി. പൊതുപ്രവർത്തകൻ അനിൽ മണക്കാല പ്രസംഗിച്ചു. സ്റ്റാഫ് സെക്രട്ടറി സിബി ഡാനിയേൽ നന്ദി പറഞ്ഞു.