sammelanam
നെടുമ്പ്രം പഞ്ചായത്തിൽ പ്രസിഡന്റ് ടി.പ്രസന്നകുമാരി കർഷകർക്ക് വിത്തുകൾ നൽകുന്നു

തിരുവല്ല : കൃഷി തുടങ്ങാൻ പറ്റിയ സമയക്രമം കണക്കാക്കി പഴമക്കാരുടെ ഞാറ്റുവേല കാലത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ട് സംസ്ഥാന സർക്കാരും കൃഷി വകുപ്പും ചേർന്ന് പഞ്ചായത്തുകൾ തോറും ഞാറ്റുവേല ചന്തകളും കർഷകരുടെ കൂട്ടായ്മയും സംഘടിപ്പിച്ചു. നെടുമ്പ്രം ഗ്രാമപഞ്ചായത്തിൽ സംഘടിപ്പിച്ച കർഷകസഭയും ഞാറ്റുവേല ചന്തയും പഞ്ചായത്ത് പ്രസിഡന്റ് ടി. പ്രസന്നകുമാരി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശൈലേഷ് മങ്ങാട് അദ്ധ്യക്ഷത വഹിച്ചു. മെമ്പർമാരായ ഗിരീഷ് കുമാർ, ഷെർളി ഫിലിപ്പ് , തോമസ് ബേബി, വൈശാഖ്, ശ്യാം ഗോപി, മായ, ഗ്രേസി അലക്സാണ്ടർ, കൃഷി ഓഫീസർ സുധീന്ദ്ര വൈ.എസ്, കാർഷിക വികസന സമിതി അംഗങ്ങൾ, കർഷകർ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. ഞാറ്റുവേല ചന്തയോടനുബന്ധിച്ച് നടീൽ വസ്തുക്കൾ, ജൈവ വളങ്ങൾ, കൃഷി കുട്ടങ്ങൾ ഉണ്ടാക്കിയ മൂല്യവർദ്ധിത ഉൽപനങ്ങളുടെ വിൽപ്പനയും ഉണ്ടായിരുന്നു.
പെരിങ്ങര ഗ്രാമപഞ്ചായത്തിൽ ഞാറ്റുവേല ചന്തയും കർഷക സഭയും പ്രസിഡന്റ് ഏബ്രഹാം തോമസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷീന മാത്യു അദ്ധ്യക്ഷത വഹിച്ചു. കർഷകർക്ക് വിത്തുകളും, പച്ചക്കറി തൈകളും, ജൈവ ഉൽപ്പന്നങ്ങളും വിതരണം ചെയ്തു. സോമൻ താമരച്ചാലിൽ, അനൂ.സി.കെ, അരുന്ധതി അശോകൻ, റിക്കു മോനിവർഗീസ്, ടി.വി വിഷ്ണു നമ്പൂതിരി, സുഭദ്ര രാജൻ, ചന്ദ്രു എസ്.കുമാർ, സനിൽകുമാരി, ശർമിള സുനിൽ, മാത്തൻ ജോസഫ്, അഞ്ചു മറിയംജോസഫ്, ഷിനോജ്, പ്രേംകുമാരി, ആത്മ ഉദ്യോഗസ്ഥ അമ്പിളി എന്നിവർ പ്രസംഗിച്ചു.