പത്തനംതിട്ട : കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പുന:സംഘടനയുടെ ഭാഗമായി 10 ബ്ലോക്കുകളിലും ഭാരവാഹികളെ ഡി സി സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ നിയമിച്ചതായി ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം അറിയിച്ചു. 8 വൈസ് പ്രസിഡന്റുമാർ, 28 ജനറൽ സെക്രട്ടറിമാർ, ട്രഷറർ എന്നിങ്ങനെയാണ് ഭാരവാഹികളെ നിയമിച്ചത്. ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റുമാരെ കെ പി സി സി നേരത്തെ നിയമിച്ചിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് കാരണമാണ് ഭാരവാഹി നിയമനം വൈകിയത്. ഇതോടെ സംസ്ഥാനത്ത് ആദ്യമായി മണ്ഡലം, ബ്ലോക്ക് കമ്മിറ്റികൾ പൂർത്തിയാക്കിയ ജില്ല പത്തനംതിട്ടയായി.
തിരഞ്ഞെടുപ്പിന് മുമ്പായി ജില്ലയിലെ ആയിരത്തി എൺപതോളം ബൂത്ത് കമ്മിറ്റികൾ പുന:സംഘടിപ്പിച്ചിരുന്നു.