ഇരവിപേരൂർ: സെന്റ് ജോൺസ് ഹയർ സെക്കൻഡി സ്കൂളിൽ നടന്ന പ്രതിഭാ സംഗമം ആർച്ച് ബിഷപ്പ് ഡോ.തോമസ് മാർ കൂറിലോസ് ഉദ്ഘാടനം ചെയ്തു. വിവിധ വിവിധ മേഖലകളിൽ വിജയം കൈവരിച്ച വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു. ചടങ്ങിൽ സ്‌കൂൾ മാനേജർ പ്രൊഫ.ടി.സി ഏബ്രഹാം അദ്ധ്യക്ഷത വഹിച്ചു. സിനിമ സിരിയൽ താരം ആയിരൂർ മോഹൻ മുഖ്യ പ്രഭാഷണവും അവാർഡ് വിതരണവും നിർവഹിച്ചു. സ്റ്റേറ്റ് കോപ്പറേറ്റീവ് ഹൗസിംഗ് ഫെഡറേഷൻ വൈസ് ചെയർമാൻ ജോർജ് മാമ്മൻ കൊണ്ടൂർ, സ്‌കൂൾ മാനേജർ പ്രൊഫ.ടി. സി ഏബ്രഹാം,സ്‌കൂൾ പ്രിൻസിപ്പൽ സ്റ്റീഫൻ ജോർജ്, സ്‌കൂൾ പ്രഥമാദ്ധ്യാപിക ശാന്തി ശമുവേൽ എന്നിവർ പ്രസംഗിച്ചു.