പത്തനംതിട്ട: റാന്നി പെരുനാട് കിഴക്കേ മാമ്പാറ ശക്തി കുടുംബശ്രീയുടെ ഹോം മെയ്ഡ് ഉല്പന്നങ്ങളുടെ വിപണനോദ്ഘാടനം പെരുനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മോഹൻ നിർവഹിച്ചു. കുടുംബശ്രീ പ്രസിഡന്റ് ഉഷാ വിജയൻ അദ്ധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്തംഗം കോമളം അനിരുദ്ധൻ, ഷീലാമ്മ സുരേഷ്, എം.കെ. മോഹൻദാസ്, വി.എസ്.സതീശൻ, എ.വി. സോമരാജൻ ,വിജയകുമാരി, സുധാ രാജീവൻ രാധാ പ്രസന്നൻ, ദീപ വിജയ രാജൻ, ഇന്ദിരാ ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.