തിരുവല്ല: പരുമല ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ്‌കൂളിൽ കെ.ദാമോദരൻ അനുസ്മരണവും അന്തർ വിദ്യാലയ പ്രസംഗ മത്സരവും നടത്തി. എഴുത്തുകാരനും അദ്ധ്യാപകനുമായ ഡോ.സജിത്ത് ഏവൂരേത്ത് ഉദ്ഘാടനം ചെയ്തു.
പി.ടി.എ പ്രസിഡന്റ് അനിൽകുമാർ.ആർ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ.അജിത് ആർ.പിള്ള, സ്‌കൂൾ വികസന സമിതി ചെയർമാൻ ഒ.സി രാജു, ഹെഡ്മിസ്ട്രസ് സുനിത.ആർ, കവി രേഖ ആർ.താങ്കൾ, വിദ്യാരംഗം കൺവീനർ എൻ.എസ് സുമേഷ് കൃഷ്ണൻ, ശബരി കൃഷ്ണൻ, സന്ദീപ് എം.എസ് എന്നിവർ സംസാരിച്ചു. പ്രസംഗ മത്സരത്തിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ സന്ദീപ് എം.എസും ഹൈസ്‌കൂൾ വിഭാഗത്തിൽ ശബരി കൃഷ്ണനും യു.പിവിഭാഗത്തിൽ റൊസാരിയ ജോണും ജേതാക്കളായി.