fire-
അഗ്നിശമന സേനാ ഉദ്യോഗസ്ഥർ തീപിടിച്ച ഭാഗം പരിശോധിക്കുന്നു

അടൂർ : ഏനാത്ത് പൊലീസ് സ്റ്റേഷന് സമീപമുള്ള രണ്ടുനില കെട്ടിടത്തിന്റെ ഒന്നാം നിലയിലെ സ്വകാര്യ ബാങ്കിന്റെ ശാഖയിൽ തീപിടിത്തം. ഇന്നലെ ഉച്ച കഴിഞ്ഞായിരുന്നു സംഭവം. 4 ജീവനക്കാർ ബാങ്കിൽ ഉണ്ടായിരുന്നു. മേൽക്കൂരയിലെ ഡെക്കറേഷൻ ലൈറ്റ് വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. ഉടൻ തന്നെ ശാഖയിലെ ഒരു ജീവനക്കാരൻ ഫയർ എക്സ്റ്റിംഗ്യൂഷർ പ്രവർത്തിപ്പിച്ച് തീ നിയന്ത്രണ വിധേയമാക്കി. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണം എന്ന് കരുതുന്നു. ബ്രാഞ്ച് മാനേജർ മിനി ഷാജിയുടെ മുകളിലേക്കാണ് ഡെക്കറേഷൻ ലൈറ്റ് വീണത്. നിസാരമായ പരിക്കേറ്റ ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ഫയർഫോഴ്സ് സ്റ്റേഷൻ ഓഫീസർ വിനോദ് കുമാറിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ എ. എസ് അനൂപ്. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ശ്രീജിത്ത്, അനീഷ് കുമാർ. എ, അഭിജിത്ത്. എസ്, രാജീവ് എം.എസ്, പ്രകാശ് കുമാർ എന്നിവരും ഏനാത്ത് പൊലീസ് എസ് .എച്ച് .ഒ വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള പൊലീസും സ്ഥലത്തെത്തി.