പ്രമാടം : മറൂർ തകിടിയത്ത്മുക്ക് - മങ്ങാട്ടുപടി- പനിയ്ക്കക്കുഴിപ്പടി റോഡിലെ പൈപ്പ് പൊട്ടൽ പരിഹരിക്കാൻ വാട്ടർ അതോറിട്ടി അറ്റകുറ്റപ്പണി തുടങ്ങി. എട്ടുമാസം മുമ്പ് റീ ടാർ ചെയ്ത റോഡിന്റെ പല ഭാഗങ്ങളും ആറ് ഇടങ്ങളിലായി പൈപ്പ് പൊട്ടി വെള്ളം ഒഴുകുന്നതിനെ തുടർന്ന് തകർന്നിരുന്നു. ഇതുമൂലം ജലവിതരണവും കാര്യക്ഷമമല്ലായിരുന്നു. ഇത് സംബന്ധിച്ച് കേരള കൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതേ തുടർന്നാണ് നടപടി. നാട്ടുകാർ പഞ്ചായത്തിലും വാട്ടർ അതോറിറ്റിയിലും പലതവണ പരാതി നൽകിയിരുന്നെങ്കിലും നടപടി ഉണ്ടായിരുന്നില്ല. വാർത്ത വന്നതിന് പിന്നാലെയാണ് ഗ്രാമപഞ്ചായത്ത് വാട്ടർ അതോറിട്ടി അധികൃതരുടെ യോഗം വിളിച്ച് അടിയന്തര നടപടിക്ക് നിർദ്ദേശം നൽകിയത്.
വർഷങ്ങളായി തകർന്നുകിടന്ന റോഡ് ജലനിധി പദ്ധതിയുടെ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന് വെട്ടിപ്പൊളിച്ചതിനെ തുടർന്ന് ഇതുവഴി ഗതാഗതം മുടങ്ങിയിരുന്നു. നാട്ടുകാരുടെ പ്രതിഷേധങ്ങളെ തുടർന്നാണ് ആറ് മാസം മുമ്പ് ബ്ളോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് റീ ടാർ ചെയ്ത് സഞ്ചാരയോഗ്യമാക്കിയത്. പ്രമാടം ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിലെ മറൂരിലാണ് റോഡ്