sfi

പത്തനംതിട്ട : നീറ്റ്‌, നെറ്റ്‌ പരീക്ഷ ക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട്‌ എസ്‌.എഫ്‌.ഐ നേതൃത്വത്തിൽ പത്തനംതിട്ട ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ ഉന്തും തള്ളും. അബാൻ ജംഗ്ഷനിൽ നിന്ന്‌ ആരംഭിച്ച മാർച്ചിൽ നൂറുകണക്കിന്‌ വിദ്യാർത്ഥികൾ അണിനിരന്നു. എസ്‌.ബി.ഐയ്ക്ക്‌ മുന്നിൽ പൊലീസ്‌ ബാരിക്കേഡ് നിരത്തി മാർച്ച്‌ തടഞ്ഞു. ബാരിക്കേഡ് മറികടന്ന പ്രവർത്തകർ പോസ്റ്റ് ഓഫീസിന്‌ മുന്നിലെത്തി ധർണ നടത്തി. പോസ്റ്റോഫീസിലേക്ക്‌ ഇരച്ചുകയറാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ്‌ തടഞ്ഞു.

ധർണ എസ്‌.എഫ്‌.ഐ സംസ്ഥാന സെക്രട്ടറിയേറ്റംഗം അഡ്വ.അമൽ എബ്രഹാം ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ വൈസ്‌ പ്രസിഡന്റ് കെ.കിരൺ അദ്ധ്യക്ഷതവഹിച്ചു. ജില്ലാ സെക്രട്ടറി കെ.എസ്‌.അമൽ, അനന്ദുമധു, അജിൻ തായില്ലം, വിവേക്‌ വി.നാഥ്‌, ജോയേഷ്‌ പോത്തൻ, അയിഷ മിന്നു, ഡെൽവിൻ വർഗീസ്‌, അർജുൻ എസ്‌.അച്ചു എന്നിവർ സംസാരിച്ചു.