photo
ലോക പ്ലാസ്റ്റിക്ക് ബാഗ് രഹിത ദിനത്തിന്റെ ഭാഗമായി വാഴമുട്ടം നാഷണല്‍ സ്ക്കൂള്‍ ഗ്രീന്‍ ആര്‍മ്മി പേപ്പര്‍ ബാഗുകള്‍ തയ്യാറാക്കിയപ്പൊള്‍

വാഴമുട്ടം: ലോക പ്ലാസ്റ്റിക് ബാഗ് രഹിത ദിനത്തിൽ നോ ടു പ്ലാസ്റ്റിക് പദ്ധതിയുമായി വാഴമുട്ടം നാഷണൽ യു.പി സ്‌കൂളിലെ ഗ്രീൻ ആർമി പ്രവർത്തനം ആരംഭിച്ചു. .പ്ലാസ്റ്റിക് ബാഗുകൾക്ക് പകരം പരിസ്ഥിതി സൗഹൃദ ബദലുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി ഹരിത ക്ലബിന്റെ നേതൃത്വത്തിൽ കുട്ടികൾ പേപ്പർ ബാഗ് നിർമ്മാണം ആരംഭിച്ചതായി ഹെഡ്മിസ്ട്രസ് ജോമി ജോഷ്വ പറഞ്ഞു..ശാസ്ത്ര അദ്ധ്യാപകനും സ്‌കൂൾ മാനേജരുമായ രാജേഷ് ആക്ലേത്ത്, അദ്ധ്യാപകരായ അരുൺ ആർ നാഥ് , ദീപ്തി .ആർ. നായർ, ലക്ഷ്മി .ആർ. നായർ, ടി.എസ്. പാർവ്വതി ,ദീപ്തി വാസുദേവ് എന്നിവർ നേതൃത്വം നൽകും. .