job

പത്തനംതിട്ട : ജില്ലാകുടുംബശ്രീ മിഷൻ, ഡി.ഡി.യു.ജി.കെ.വൈ, കേരള നോളജ് ഇക്കണോമി മിഷൻ, വിജ്ഞാന പത്തനംതിട്ട എന്നിവർ ചേർന്ന് കോന്നി മന്നം മെമ്മോറിയൽ കോളേജിൽ തൊഴിൽ മേള സംഘടിപ്പിക്കുന്നു. നാളെ രാവിലെ ഒൻപത് മുതലാണ് മേള ആരംഭിക്കുന്നത്. കേരളത്തിന് അകത്തുംപുറത്തുമുള്ള നിരവധി സ്ഥാപനങ്ങളിലായി ആയിരത്തിലധികം ഒഴിവുകളിലേക്കാണ് അഭിമുഖം. കേരള സർക്കാർ ഔദ്യോഗിക തൊഴിൽ പോർട്ടലായ ഡി.ഡബ്ല്യൂ.എം.എസിൽ രജിസ്റ്റർ ചെയ്ത് അനുയോജ്യമായ തൊഴിലിലേക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള കുടുംബശ്രീ സി.ഡി.എസ് ഓഫീസുമായോ ജോബ് സ്‌റ്റേഷനുകളുമായോ ബന്ധപ്പെടാം. ഉദ്യോഗാർത്ഥികളെ അന്വേഷിക്കുന്ന തൊഴിൽ ദാതാക്കൾക്കും മേളയിൽ പങ്കെടുക്കാം. ഫോൺ : 9745591965 , 7025710105 ,8281888276.