പത്തനംതിട്ട : 29-ാമത് പി.എൻ.പണിക്കർ ദേശീയ വായനാമഹോത്സവത്തിന്റെ ഭാഗമായി ജില്ലാതലത്തിൽ ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരവും യു.പി വിദ്യാർത്ഥികൾക്കായി ചിത്രരചനാ മത്സരവും 13ന് രാവിലെ 10 ന് പത്തനംതിട്ട മർത്തോമ്മ ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കും. ജില്ലയിലെ എല്ലാ ഗവ, എയ്ഡഡ്, അൺ എയ്ഡഡ് സ്‌കൂളുകളിൽ 12ന് മുമ്പായി മത്സരങ്ങൾ നടത്തി ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി വിജയിക്കുന്ന വിദ്യാർത്ഥികൾ പ്രധാന അദ്ധ്യാപകൻ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുമായി ജില്ലാതല മത്സരത്തിൽ പങ്കെടുക്കാൻ എത്തണമെന്ന് പി.എൻ.പണിക്കർ ഫൗണ്ടേഷൻ ജില്ലാ സെക്രട്ടറി സി.കെ.നസീർ അറിയിച്ചു. ഫോൺ : 9446443964, 9656763964.