s

അടൂർ : സർക്കാർ പോളിടെക്‌നിക്ക് കോളേജിൽ ഒഴിവുള്ള സീറ്റുകളിലേയ്ക്കുള്ള ലാറ്ററൽ എൻട്രി (രണ്ടാം വർഷത്തിലേക്ക്) സ്‌പോട്ട് അഡ്മിഷൻ എട്ടിനു നടത്തും. രാവിലെ ഒൻപത് മുതൽ 10. 30 വരെ കോളേജിൽ എത്തിച്ചേരുന്നവരുടെ റാങ്ക് അടിസ്ഥാനത്തിലായിരിക്കും പ്രവേശനം.
പട്ടികജാതി, പട്ടിക വർഗം , ഒ.ഇ.സി വിഭാഗത്തിൽപ്പെടാത്ത എല്ലാ വിദ്യാർത്ഥികളും സാധാരണ ഫീസിന് പുറമേ സ്‌പെഷ്യൽ ഫീസ് 10000 രൂപയും കോഷൻ ഡിപ്പോസിറ്റ് 1000 രൂപയും ഫീസ് ആനുകൂല്യം ഇല്ലാത്തവർ എകദേശം നാലായിരം രൂപയും യു.പി.ഐ മുഖേന അടയ്ക്കണം. ഫോൺ : 04734 231776.