1
എഴുമറ്റൂർ - തടിയൂർ തുണ്ടിയിൽക്കടവ് റോഡിൽ കഞ്ഞി തോടിനു സമീപം നിയന്ത്രണം വിട്ട ഓട്ടോറിക്ഷ അപകടത്തിൽപ്പെട്ടപ്പോൾ

മല്ലപ്പള്ളി: നിയന്ത്രണം വിട്ട ഓട്ടോറിക്ഷ വഴിയോരത്തെ കുഴിൽ വീണ് ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. എഴുമറ്റൂർ - തടിയൂർ തണ്ടിയിൽക്കടവ് റോഡിൽ കഞ്ഞിത്തോടിന് സമീപം ബുധനാഴ്ച രാവിലെ 9.30 നായിരുന്നു അപകടം. എഴുമറ്റൂർ സ്വദേശി പാറയിൽ വീട്ടിൽ ഓമനക്കുട്ടന്റെ ഓട്ടോയാണ് അപകടത്തിൽപ്പെട്ടത്. പാതയോരത്തെ പുല്ലുകൾക്ക് മുകളിലൂടെ എതിർ ദിശയിൽ നിന്നു വന്ന വാഹനത്തിനെ മറികടക്കുന്നതിനിടയിലായിരുന്നു അപകടം. എട്ട് അടിയോളം താഴ്ചയിൽ പതിച്ച വാഹനം സമീപത്തെ റബർ മരത്തിൽ തട്ടിയാണ് നിന്നത്.