പത്തനംതിട്ട: ചിറ്റാറിലെ വ്യാപാരി സൗഹൃദ കൂട്ടായ്മയുടെ ഒന്നാം വാർഷികം ഏഴിന് നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
വൈകിട്ട് മൂന്നിന് ചിറ്റാർ ടൗണിൽ നടക്കുന്ന പൊതുസമ്മേളനം മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. പ്രതിഭകളെ ആദരിക്കൽ ആന്റോ ആന്റണി എം. പിയും എസ്. എസ്. എൽ.സി, പ്‌ളസ്ടു വിജയികളെ ആദരിക്കൽ അഡ്വ. കെ.യു. ജനീഷ്‌കുമാർ എം.എൽ.എയും നിർവഹിക്കും. സിനി ആർട്ടിസ്റ്റ് ജിനുബെൻ മുഖ്യാതിഥിയാകും. തുടർന്ന് എസ്.എൻ.ഡി.പി ആഡിറ്റോറിയത്തിൽ കുടുംബസംഗമവും കലാപരിപാടികളും നടക്കും. വാർത്താ സമ്മേളനത്തിൽ പ്രസിഡന്റ് നസീർ കൂത്താടിപറമ്പിൽ, ജനറൽ കൺവീനർ മുരളി ബ്ളെയ്‌സ്, സെക്രട്ടറി പി.ബി. ബിജു, ജിന്റോ വാളിപ്‌ളാക്കൽ, വസന്തോസ് സിസ എന്നിവർ പെങ്കടുത്തു.