water
വാട്ടർ അതോറിറ്റി പത്തനംതിട്ട ഡിവിഷൻ ഒാഫീസിന് മുന്നിൽ നടന്ന ധർണ പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് കെ.ജി. മന്മഥൻ നായർ ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട: ആനുകൂല്യങ്ങൾ നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് വാട്ടർ അതോറിറ്റി പെൻഷൻ സംഘടനകളുടെ കൂട്ടായ്മ പത്തനംതിട്ട ഡിവിഷൻ ഓഫീസിന് മുൻപിൽ പ്രകടനവും ധർണയും നടത്തി. പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ.ജി. മന്മഥൻ നായർ ഉദ്ഘാടനംചെയ്തു. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് സി. കെ.കേശവൻ അദ്ധ്യക്ഷത വഹിച്ചു. ജോയിന്റ് സെക്രട്ടറി ജോസ് ഡാനിയൽ, രാജേഷ് ആർ.ചന്ദ്രൻ, ഫീലിപ്പോസ് വർഗീസ്, ശ്രീജിത്ത്, കുഞ്ഞുമോൻ, എം.എ.നാണു, ഏബ്രഹാം ജോസഫ്, ബാലകൃഷ്ണപിള്ള, റോസമ്മ മാത്യു, സുനിൽകുമാർ എന്നിവർ സംസാരിച്ചു.