ചെങ്ങന്നൂർ : നെടുവരംകോട് എസ്. എൻ. ഡി. പി . യു.പി സ്‌കൂളിൽ എന്റെ കൗമുദി പദ്ധതി തുടങ്ങി. പത്രം സ്‌പോൺസർ ചെയ്ത റിട്ട. പ്രൊഫസർ പി. ഡി. സഹദേവൻ പ്രധാന അദ്ധ്യാപിക പ്രീതയ്ക്ക് പത്രം കൈമാറി ഉദ്ഘാടനംചെയ്തു. പി.ടി.എ പ്രസിഡന്റ് രാജീവ് അദ്ധ്യക്ഷത വഹിച്ചു. കേരളകൗമുദി
സെയിൽസ് എക്സിക്യൂട്ടീവുകളായ സി. കെ. രാജേന്ദ്രപ്രസാദ്, രഞ്ജിത്, അദ്ധ്യാപകരായ സതീഷ് കെ. എസ്., ഗുരുപ്രീത്, ഷീലാമ്മ പി. ഒ., ഷൈനി ആർ., ലിമ. വി., ഷംസുദ്ദീൻ, സന്ധ്യ ടി., ലക്ഷ്മി ആർ., കൃഷ്ണകുമാരി എന്നിവർപ്രസംഗിച്ചു. അദ്ധ്യാപകൻ പ്രണവ് നന്ദി പറഞ്ഞു.