f

പത്തനംതിട്ട : സ്‌കൂൾ ഒഫ് ടെക്‌നോളജി ആൻഡ് അപ്ലൈഡ് സയൻസസിൽ ബി.കോം ഫിനാൻസ് ആൻഡ് ടാക്‌സേഷൻ, ബി.കോം അക്കൗണ്ടിംഗ്, എം.എസ് സി ഫിഷറി ബയോളജി ആൻഡ് അക്വാ കൾച്ചർ എന്നീ കോഴ്സുകൾ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി പുതിയതായി അനുവദിച്ചു. ബി. കോം ടാക്സ്, ബി. കോം അക്കൗണ്ട്, എം.എസ് സി ഫിഷറി ബയോളജി ആൻഡ് അക്വാകൾച്ചർ എന്നീ കോഴ്സുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ ആരംഭിച്ചു. അഡ്മിഷൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ 9446302066, 8547124193, 7034612362 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടണം.