റാന്നി: കഴിഞ്ഞ ദിവസം സംരക്ഷണഭിത്തി ഇടിഞ്ഞ അത്തിക്കയം കൊച്ചുപാലം ബലപ്പെടുത്താൻ സാധിക്കില്ല. റീ ബിൽഡ് കേരള ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച ശേഷമാണ് ഇക്കാര്യം അറിയിച്ചത്. ഒരുവശത്തെ സംരക്ഷണ ഭിത്തിയും മണ്ണും തോട്ടിലേക്ക് പതിച്ച സ്ഥിതിയിലാണ് ഇപ്പോൾ. ഭാരവാഹനങ്ങൾ പാലത്തിൽ കയറാതെ കയർ കെട്ടിയിട്ടുണ്ട് . എന്നാൽ ഒരു വശത്തുകൂടി ചെറു വാഹനങ്ങൾ കടന്നുപോകുന്നുണ്ട്. നിർമ്മാണത്തിൽ കാലതാമസം വരുത്തിയ കരാറുകാരനെ റീ ബിൽഡ് കേരള തിരുവനന്തപുരം ഓഫീസിലേക്ക് ഇന്ന് വിളിപ്പിച്ചിട്ടുണ്ട്. ടെൻഡറിൽ ഉണ്ടായിരുന്നിട്ടും അപകടാവസ്ഥയിലായിരുന്ന പാലം സമയബന്ധിതമായി പൊളിച്ചു പണികഴിപ്പിക്കാതിരുന്നത് കരാറുകാരന്റെ അലംഭാവം മൂലമാണ്. നിലവിൽ പാലം പൊളിച്ചു പണിയുകയല്ലാതെ ബലപ്പെടുത്തുക എന്നത് സാദ്ധ്യമല്ലാത്ത സ്ഥിതിയുമാണ്.