f

ആറന്മുള: ഉതൃട്ടാതി വള്ളംകളിയിൽ പങ്കെടുക്കുന്ന പള്ളിയോടങ്ങളിൽ പാടാറുള്ള വഞ്ചിപ്പാട്ടുകൾ പൂതിയ തലമുറയെ അഭ്യസിപ്പിക്കുന്നതിനായി വഞ്ചിപ്പാട്ട് പഠന കളരി സഘടിപ്പിക്കുന്നു. ആറന്മുള പള്ളിയോട സേവാ സംഘവും, ജില്ലാ പഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന പഠനകളരി 13 ,14 , 16 തീയതികളിലായി നടക്കും. പമ്പയുടെ ഇരുകരകളിലായി 52 പള്ളിയോടക്കരകളെ 3 മേഖലകളായി തിരിച്ച് പ്രത്യേകം ക്ലാസുകൾ നടത്തും. പഠനകളരിയിൽ പങ്കെടുക്കുന്ന കൂട്ടികളുടെ വഞ്ചിപ്പാട്ട് സമർപ്പണം 16 ന് രാവിലെ ആറന്മുള ക്ഷേത്രത്തിൽ നടത്തും. വഞ്ചിപ്പാട്ട് സമർപ്പണത്തിന് ശേഷം സമാപന സമ്മേളനവും സർട്ടിഫിക്കറ്റ് വിതരണവും പാഞ്ചജന്യം ഓഡിറ്റോറിയത്തിൽ നടക്കും.