പത്തനംതിട്ട: വിരമിച്ച അങ്കണവാടി ജീവനക്കാർക്ക് ഗ്രാറ്റുവിറ്റി നൽകാൻ സർക്കാർ തയ്യാറാകണമെന്ന് അങ്കണവാടി എംപ്ലോയ്സ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ പ്രവർത്തക യോഗം ആവശ്യപ്പെട്ടു.അങ്കണവാടി ജീവനക്കാർക്ക് ഗ്രാറ്റുവിറ്റിക്ക് അർഹതയുണ്ടെന്ന സുപ്രീം കോടതി വിധിയുണ്ടായിട്ടും അതു നൽകാതിരിക്കുന്നത് പ്രതിഷേധാർഹമാണ്. ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ എ.സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. അംബികാ വേണു അദ്ധ്യക്ഷത വഹിച്ചു.ജില്ലാ ഭാരവാഹികളായി അഡ്വ എ.സുരേഷ് കുമാർ (പ്രസിഡന്റ്), അംബികാ വേണു (ജനറൽ സെക്രട്ടറി), ഇ.എം.ബഷീറ (വൈസ് പ്രസിഡന്റ്), കെ.ആർ.പത്മകുമാരി (സെക്രട്ടറി), സുധർശന കുമാരി (ട്രഷറാർ) എന്നിവരെ തിരഞ്ഞെടുത്തു.