അടൂർ : ഏഴംകുളം കൃഷിഭവനിലെ കർഷക സഭയും ഞാറ്റുവേല ചന്തയും നടന്നു. ഇതിനോടനുബന്ധിച്ച് ചക്കയിൽ നിന്നുള്ള മൂല്യവർദ്ധിത ഉല്ലനങ്ങൾ ഉണ്ടാക്കുന്നതിന്റെ പരിശീലന പരിപാടിയിൽ എം. എസ് സ്വാമിനാഥൻ ഫൗണ്ടേഷൻ ഫാക്കൽറ്റി പത്മിനി ശിവദാസ് ക്ലാസെടുത്തു. ഞാറ്റുവേലയുടെ പ്രാധാന്യത്തെക്കുറിച്ചും കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിന് മൂല്യവർദ്ധിത ഉല്ലന്നങ്ങൾ ഉണ്ടാക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ചും അടൂർ ബ്ലോക്ക് കൃഷി അസിറ്റന്റ് ഡയക്ടർ റോഷൻ ജോർജ് വിശദീകരിച്ചു കൃഷി ഓഫീസർ ചിത്ര സ്വാഗതം പറഞ്ഞു. പച്ചക്കറി വിത്ത് വിതരണം, വിവിധ കൃഷി ക്കൂട്ടങ്ങളുടെ മൂല്യവർദ്ധിത ഉല്ലന്നങ്ങളുടെ വിപങ്ങനമേള എന്നിവയും നടന്നു