തിരുവല്ല : തിരുവല്ല കൃഷിഭവന്റെ ഞാറ്റുവേല ചന്തയും കർഷക സഭയും വാർഡ് കൗൺസിലർ ശ്രീനിവാസ് പുറയാറ്റ് ഉദ്ഘാടനം ചെയ്തു. പുലരി പാടശേഖര സെക്രട്ടറി സാബു ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. അഗ്രിക്കൾച്ചറൽ ഓഫീസർ ഷീജ, കിഴക്കൻ മുത്തൂർ പാടശേഖര സെക്രട്ടറി വർക്കി സാമൂവൽ, മുൻ കാർഷിക വികസന സമിതിഅംഗം ബെന്നി, ജൈവകർഷകൻ മാമച്ചൻ, അസി.അഗ്രികൾച്ചർ ഓഫീസർ തങ്കമണി എന്നിവർ സംസാരിച്ചു.