v

കോന്നി : പകർച്ചപ്പനി വ്യാപിക്കുമ്പോൾ ആരോഗ്യവകുപ്പ് നിഷ്ക്രിയമാണെന്ന് ആരോപിച്ച് മണ്ഡലം കോൺഗ്രസ് കമ്മിറ്റി താലൂക്ക് സഭയിലേക്ക് നിവേദനം നൽകി. ഫണ്ടിന്റെ അപര്യാപ്തതയാണ് വാർഡ് തലത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിന് തടസ്സമാകുന്നത് എന്നാണ് ആരോഗ്യ വകുപ്പ് പറയുന്ന കാരണമെന്ന് നിവേദനത്തിൽ പറയുന്നു. ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രവീൺ പ്ലാവിളയിൽ, താലൂക്ക് സഭ കോൺഗ്രസ് പ്രതിനിധി ഐവാൻ വകയാർ, കോന്നി പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ തോമസ് കാലായിൽ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അഭിലാഷ്. വി എന്നിവർ ചേർന്നാണ് തഹസീൽദാർക്ക് നിവേദനം നൽകിയത്.