വെച്ചൂച്ചിറ: ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ കൃഷിഭവന്റെ സഹകരണത്തോടെ ഞാറ്റുവേല ചന്തയും കർഷക സഭയും സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ ജയിംസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പൊന്നമ്മ ചാക്കോ അദ്ധ്യക്ഷത വഹിച്ചു . ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ സതീഷ് കെ.പണിക്കർ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഇ.വി വർക്കി വിവിധ തൈകളുടെ വിതരണ ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ എസ്.രമാദേവി, അംഗങ്ങളായ ടി.കെ.രാജൻ, പി.എച്ച് നഹാസ്, ജോയി ജോസഫ്, റംസി ജോഷി,കൃഷി ഓഫീസർ വി.എസ്.നിമ, ജോർജ്ജ് തോമസ്, ടി.കെ.ബാബു, രാജഗോപാൽ,അമ്പി പള്ളിക്കൽ, വൽസമ്മ ജോൺ. എന്നിവർ പ്രസംഗിച്ചു.അഗ്രോ സർവീസ് സെന്റർ , വിവിധ കൃഷിക്കൂട്ടങ്ങൾ എന്നിവയുടെ പ്രദർശന വിപണന സ്റ്റാളുകൾ ഒരുക്കിയിരുന്നു. കർഷകർക്ക് മാർഗ നിർദേശ ക്ലാസ്സ്, കാർഷിക മേഖലയിലെ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട ചർച്ചകൾ, പച്ചക്കറി തൈകൾ,വിത്തുകൾ എന്നിവയുടെ വിതരണം തുടങ്ങിയവയും കർഷക സഭയിൽ നടന്നു.