തിരുവല്ല : ഓർത്തഡോക്സ് സഭയുടെ മദ്ധ്യപൂർവ ദേശത്തിലെ പുരാതന ദേവാലയമായ കുവൈറ്റ് സെന്റെ തോമസ് ഇന്ത്യൻ ഓർത്തഡോക്സ് പഴയപള്ളി ദേവാലയത്തിന്റെ നവതി മഹാ സമ്മേളനം ബസേലിയോസ് മാർതോമാ മാത്യൂസ് തൃതിയൻ കാതോലിക്ക ബാവാ ഉദ്ഘടനം ചെയ്തു. കൽക്കട്ടാ ഭദ്രാസനാധിയൻ അലക്സിയോസ് മാർ യൗസേബിയോസ്, ഡോ.ജോസഫ് മാർ ദിവന്യാസിയോസ്, ഏബ്രഹാാം മാർ സെറാഫിം. പരുമല സെമിനാരി മാനേജർ റവ.കെ.വി പോൾ റമ്പാൻ, സഭാ വൈദീകട്രസ്റ്റി ഫാ.തോമസ് വർഗീസ് അമയിൽ, ആത്മായ ട്രസ്റ്റി റോണി വർഗീസ്, അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ, പരുമല ഹോസ്പിറ്റൽ സി.ഇ.ഒ ഫാ. എം.സി.പൗലോസ്, ഇടവക വികാരി ഫാ.എബ്രഹാം പി.ജെ, സഭാ മാനേജിഗ് കമ്മറ്റിഅംഗം പോൾ വർഗീസ്, ഇടവക ട്രസ്റ്റി വിനോദ് വർഗീസ്, ഇടവക സെക്രട്ടറി ജോജി ജോൺ എന്നിവർ സംസാരിച്ചു. സഹായപദ്ധതികളുടെ ഉദ്ഘാടനവും സമ്മേളനത്തിൽ നടന്നു. കുവൈറ്റിലും നാട്ടിലുമുള്ള നൂറുകണക്കിന് അംഗങ്ങൾ മഹാസംഗമത്തിൽ പങ്കെടുത്തു.