thirumoolapuram-narayanan
തിരുമൂലപുരം നാരായണൻ

തിരുവല്ല : സാഹിത്യകാരനും പത്രപ്രവർത്തകനുമായിരുന്ന ഉഴത്തിൽ കൃഷ്ണകൃപയിൽ തിരുമൂലപുരം നാരായണൻ (79) നിര്യാതനായി. മൃതദേഹം ഇന്ന് രാവിലെ 8.30ന് തിരുമൂലപുരത്തുള്ള കുടുംബ വീട്ടിലും തുടർന്ന് തിരുമൂലപുരം മഹാത്മാഗാന്ധി സ്മാരക ഗ്രന്ഥശാലയിലും പൊതുദർശനത്തിന് വയ്ക്കും. . വൈകിട്ട് നാലിന് തൃശൂർ ഐവർമഠത്തിൽ സംസ്കരിക്കും.ദീപിക പത്രാധിപ സമിതി മുൻഅംഗമാണ്. നാടക ഗാനങ്ങളും ഭക്തിഗാനങ്ങളും രചിച്ചിട്ടുണ്ട്. ഭാര്യ: രാജമ്മ. മക്കൾ: കവിത, കല, കിഷോർ (ദുബായ്), മരുമക്കൾ: സുരേഷ്‌ (വിമുക്തഭടൻ), രാജൻ (റവന്യു റിട്ട. ഉദ്യോഗസ്ഥൻ), സുമ.