കോന്നി: പരിക്കുപറ്റി ചത്ത കാട്ടുപന്നിയെ കശാപ്പ് ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു. കൂടൽ ഇഞ്ചപ്പാറ ഷിജു ഭവനത്തിൽ ഷിജു ഡാനിയൽ, കൂടുൽ നെടുമൺകാവ് കൈരളി മന്ദിരത്തിൽ സുരേഷ് എന്നിവരാണ് പിടിയിലായത്. . ഇഞ്ചപ്പാറയിലെ തോടിന്റെ കരയിൽ പരിക്കുപറ്റി ചത്തനിലയിൽ കണ്ട കാട്ടുപന്നിയെ ഷിജുവിന്റെ വീടിനോട് ചേർന്ന ഷെഡ്ഡിൽ എത്തിച്ച് കശാപ്പ് ചെയ്യുന്നതിനിടയിലാണ് ഇവർ പിടിയിലായത്. പാടം ഫോറസ്റ്റ് സ്റ്റേഷനിലെ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ അനിൽകുമാർ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ജയരാജ്, അജയകുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ മുനീർ, ശോഭ, ആശ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. പ്രതികളെ റിമാൻഡ് ചെയ്തു.