d
അറസ്റ്റിലായ ഷാജി, ജിൻസ് രാജ്, ലെനിൻ

ഇലവുംതിട്ട: പഞ്ചായത്ത് റോഡിന്റെ സർവേയ്ക്കെത്തിയ ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്യുകയും ഉപകരണങ്ങൾ അടിച്ചു തകർക്കുകയും ചെയ്ത കേസിൽ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മെഴുവേലി കാരിത്തോട്ട പൂവണ്ണുംമൂട് ആശാന്റയ്യത്ത് വീട്ടിൽ ചിപ്പു (എസ്. ഷാജി -40), വല്യപറമ്പിൽ ജിൻസ് ഭവനത്തിൽ ജിൻസ് രാജ് (43), പുതുശേരി കാവിന്റെ പടിഞ്ഞാറ്റേതിൽ കെ.ആർ.ലെനിൻ (40) എന്നിവരാണ് പിടിയിലായത്. ബുധനാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. മെഴുവേലി പഞ്ചായത്ത് എ.ഇ, സർവേയർ, ജീവനക്കാരൻ എന്നിവർ പ്രദേശത്ത് സർവേയ്ക്ക് ചെന്നപ്പോൾ വാഹനം പാർക്ക് ചെയ്തതിനെ ചൊല്ലി പ്രതികളുമായി തർക്കമുണ്ടായതായി പൊലീസ് പറഞ്ഞു. മൂവരും ചേർന്ന് ഉദ്യോഗസ്ഥരെ മർദിക്കുകയും സർവേയ്ക്ക് ഉപയോഗിക്കുന്ന ടാബ് നിലത്തെറിയുകയുമായിരുന്നു. പ്രതികളെ റിമാൻഡ് ചെയ്തു.