ആറന്മുള: അന്യസംസ്ഥാന തൊഴിലാളിയെ 80 ഗ്രാം കഞ്ചാവുമായി പൊലീസ് അറസ്റ്റുചെയ്തു. കോഴഞ്ചേരി കീഴുകര പിച്ചനാട് കോളനിയിൽ സംശയാസ്പദമായി കണ്ട പശ്ചിമബംഗാൾ മാൾഡ സ്വദേശി ജിയാൻ ചന്ദ് ഷാ(37 ആണ് പിടിയിലായത്. റിമാൻഡ് ചെയ്തു. അന്യസംസ്ഥാന തൊഴിലാളികളുടെ വിവരങ്ങൾ രജിസ്റ്റർ ചെയ്യാതെ താമസ സൗകര്യം ഒരുക്കുന്ന കെട്ടിട ഉടമസ്ഥർക്ക് എതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് എസ്.എച്ച്.ഓ സി.കെ. മനോജ് അറിയിച്ചു.