ചെങ്ങന്നൂർ : ഗുരു ചെങ്ങന്നൂർ ട്രോഫി ചെങ്ങന്നൂർ ചതയം ജലോത്സവം 2024 സെപ്റ്റംബർ 17 ന് ഉച്ചയ്ക്ക് 2 ന് മുണ്ടൻകാവ് ഇറപ്പുഴ നട്ടായത്തിൽ നടക്കും. പടിഞ്ഞാറൻ മേഖലയിലെ 17പള്ളിയോടങ്ങൾ പങ്കെടുക്കും .കേന്ദ്ര, സംസ്ഥാന മന്ത്രിമാർ ചടങ്ങിൽ മുഖ്യാതിഥികളാകും, വഞ്ചിപ്പാട്ട്, മത്സരം പള്ളിയോടക്കരകളിലെ ഏറ്റവും നല്ല കർഷകന് കർഷകശ്രീ പുരസ്ക്കാരം നൽകി ആദരിക്കും. എസ്.എസ്.എൽ.സി
, പ്ലസ്ടു പരീക്ഷകളിൽ ഏറ്റവുംകൂടുതൽ മാർക്ക് നേടിയ 17 കരകളിലെ കുട്ടികൾക്ക്പ്രതിഭാ പുരസ്ക്കാരവും, ക്യാഷ് അവാർഡും നൽകി ആദരിക്കും. ജലോത്സവത്തോടനുബന്ധിച്ച് വിവിധ കാര്യപരിപാടികൾ നടത്തുവാൻ ഭരണസമിതി യോഗം തീരുമാനിച്ചു. യോഗത്തിൽ ചെയർമാൻ എം.വി ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.ആർ പ്രഭാകരൻ നായർ റിപ്പോർട്ട് അവതരിപ്പിച്ചു. ഈ വർഷത്തെ ജലോത്സവത്തിന്റെ ജനറൽ കൺവീനറായി അജി ആർ.നായർ തെരഞ്ഞെടുത്തു. ജോൺ മുളങ്കാടൻ, കെ.ജി കർത്ത, കൃഷ്ണകുമാർ കൃഷ്ണവേണി, മുരുകൻ പൂവക്കാട്ട് മൂലയിൽ, ബി.കെ പത്മകുമാർ, എസ്.വി പ്രസാദ്, കെ.കെ വിനോദ് കുമാർ, എന്നിവരെ വിവിധസബ് കമ്മിറ്റികളുടെ കൺവീനർമാരായി യോഗം തെരഞ്ഞെടുത്തു.