thatta
ബഷീർ അനുസ്മരണ പരിപാടിയുടെ ഭാഗമായി തട്ടയിൽ എൻ.എസ്.എസ് ഹയർസെക്കൻഡറി സ്‌കൂൾ അങ്കണത്തിൽ എസ്.പി.സി കേഡറ്റുകളുടെയും അദ്ധ്യാപകരുടെയും നേതൃത്വത്തിൽ മാങ്കോസ്റ്റീൻമരം നട്ടപ്പോൾ

പെരുംപുളിക്കൽ: തട്ടയിൽ എൻ.എസ്.എസ് ഹയർസെക്കൻഡറി സ്‌കൂളിൽ എസ്.പി.സി യുടെ ആഭിമുഖ്യത്തിൽ ബഷീർ അനുസ്മരണ പരിപാടിയുടെ ഭാഗമായി സ്‌കൂൾ അങ്കണത്തിൽ മാങ്കോസ്റ്റീൻ മരം നട്ടു. തുടർന്ന് ക്വിസ് മത്സരവും നടന്നു. സി.പി.ഒ ഹരികൃഷ്ണൻ.ജി, എ.സി.പി.ഒ ദേവി എസ്.നായർ, ഉമാദേവി, അദ്ധ്യാപകരായ ഗംഗാ ദേവി , ജയശ്രീ, എം. മിനി, ശ്രീലക്ഷ്മി, അഞ്ജു, ബിന്ദുലേഖ, ഹരിഗോവിന്ദ്, ബിനീഷ് കൈമൾ, ശ്രീജ, അനിത, സജു, അൻസാർ മേരി വിൽസൺ , മെൽവിൻ എന്നിവർ നേതൃത്വം നൽകി.