കോന്നി : സീതത്തോട്-ഗുരുനാഥൻമണ്ണ് റോഡ് നിർമ്മാണം പത്തുമാസം കൊണ്ട് പൂർത്തീകരിക്കാൻ തീരുമാനം. സീതത്തോട് പഞ്ചായത്തിലെ 9,10,11വാർഡുകളിൽ കൂടി കടന്നു പോകുന്ന റോഡാണിത്. സംസ്ഥാന സർക്കാർ ഫണ്ടിൽ നിന്ന് പത്തര കോടി രൂപ ഉപയോഗിച്ച് നിർമ്മിക്കുന്ന റോഡിന്റെ നിർമ്മാണ പുരോഗതി കെ യു ജനിഷ് കുമാർ എം എൽ എയും ചീഫ് എൻജിനീയർ കെ.ജി. സന്ദീപും വിലയിരുത്തി. പഞ്ചായത്ത് പ്രസിഡന്റ് പി. ആർ . പ്രമോദ്, എക്സിക്യൂട്ടീവ് എൻജിനീയർ അനിത സാജ്, എ ഇ ഇ സാം മാത്യു, കരാറുകാരൻ അനീഷ് കടക്കേത്ത് എന്നിവരും ഇവരോടൊപ്പം ഉണ്ടായിരുന്നു. അഞ്ച് മീറ്റർ വീതിയിൽ ബി എം ആൻഡ് ബി സി നിലവാരത്തിൽ
റോഡ് ടാർ ചെയ്യും. ആവശ്യമായ മുഴുവൻ സ്ഥലങ്ങളിലും സംരക്ഷണഭിത്തി, കലുങ്ക്, ഡ്രൈനേജ് ഓട എന്നിവയും നിർമ്മിക്കും. ഓരോ നിർമ്മാണവും പൂർത്തീകരിക്കുന്നതിനാവശ്യമായ സമയക്രമവും നിശ്ചയിച്ചു. ഗ്രാമപഞ്ചായത്ത് ഓഫീസ്, നഴ്സിംഗ് കോളേജ്, ആയുർവേദആശുപത്രി, വി ഇ ഒ ഓഫീസ് തുടങ്ങിയ സർക്കാർ സ്ഥാപനങ്ങൾ ഈ റോഡരികിലാണ്.