പഴകുളം : കെ.വി യു.പി സ്‌കൂളിൽ ബഷീർ ദിനം ആചരിച്ചു. അദ്ദേഹത്തിന്റെ പ്രസിദ്ധകൃതികളായ പാത്തുമ്മയുടെ ആട്, ബാല്യകാല സഖി, ആനവാരിയും പൊൻകുരിശും, മതിലുകൾ എന്നിവയിലെ കഥാപാത്രങ്ങളായി വിദ്യാർത്ഥികളായ മുഹമ്മദ് ഫൈസൽ .എസ്, അമിതാഭ്.ജെഎസ്., നവനീത്.ആർ.കൃഷ്ണൻ, ആകാശ്.എസ്, ആദില ഫാത്തിമ, അംന ഫാത്തിമ, മുഹ്‌സിന. എ, എന്നിവർ വേഷമിട്ടെത്തി. ഇതിൽ പാത്തുമ്മയും ആടും, കുട്ടികളിൽ ഏറെ കൗതുകമുണർത്തി. ബഷീർ ദിനാചരണത്തിന്റെ ഉദ്ഘാടനം വി.എസ്.വന്ദന ഹെഡ്മിസ്ട്രസ് നിർവഹിച്ചു. ബഷീർ കൃതികളെയും കഥാപാത്രങ്ങളെയും കുറിച്ച് അദ്ധ്യാപകനായ ഐ. ബസീം കുട്ടികൾക്ക് വിശദീകരിച്ചു. കുട്ടികളുടെ റാലിയും നടത്തി. ചടങ്ങിൽ കെ.എസ്.ജയരാജ് പ്രോഗ്രാം കോർഡിനേറ്റർ, അദ്ധ്യാപകരായ വി.ബീന, എസ്.ശാലിനി എന്നിവർ സംസാരിച്ചു.