കൂടൽ: എസ്.എൻ.ഡി.പി യോഗം 2195 നമ്പർ പുന്നമൂട് ശാഖയിലെ വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും നാളെ ഉച്ചകഴിഞ്ഞ് രണ്ടിന് ശാഖാ ഹാളിൽ നടക്കും. അടൂർ യൂണിയൻ പ്രസിഡന്റ് മണ്ണടി മോഹനൻ ഉദ്ഘാടനം ചെയ്യും. ചെയർമാൻ അഡ്വ.എം. മനോജ് കുമാർ അദ്ധ്യക്ഷത വഹിക്കും. യോഗം കൗൺസിലർ എബിൻ ആമ്പാടിയിൽ മുഖ്യപ്രഭാഷണം നടത്തും. ശാഖാ യാേഗം പ്രസിഡന്റ് വി.ബിജു, സെക്രട്ടറി കെ. സോമൻ എന്നിവർ സംസാരിക്കും. യൂത്ത് മൂവ്മെന്റ് സംസ്ഥാന ജോ. സെക്രട്ടറി സുജിത്ത് മണ്ണടി, വനിതാസംഘം സെക്രട്ടറി രാജു ബിജു, യൂണിയൻ കമ്മിറ്റിയംഗം ഷീജാരാജൻ, ശാഖാ യോഗം വൈസ് പ്രസിഡന്റ് ജി.കെ രസികൻ എന്നിവർ പങ്കെടുക്കും. മെറിറ്റ് അവാർഡ്, പഠനോപകരണ വിതരണം, മെറിറ്റ് അവാർഡ്, എൻഡോവ്മെന്റ് വിതരണം തുടങ്ങിയവ നടക്കും.