പത്തനംതിട്ട: സർക്കാരിന്റെ മുൻഗണന ലിസ്റ്റിൽ സർക്കാർ ജീവനക്കാരെ കൂടി ഉൾപ്പെടുത്തുക - ജോയിന്റ് കൗൺസിൽ 12-ാം ശമ്പള പരിഷ്കരണ നടപടികൾ ആരംഭിക്കുക, ക്ഷാമബത്ത കുടിശിക അനുവദിക്കുക, ശമ്പള പരിഷ്കരണ കുടിശിക നൽകുക, അഷ്വേർഡ് പെൻഷൻ പദ്ധതി പ്രഖ്യാപിക്കുക, മെഡിസെപ്പ് ക്യാഷ്ലെസ് ചികിത്സ ഉറപ്പാക്കുക, കേന്ദ്ര സർക്കാരിന്റെ കേരളത്തോടുള്ള സാമ്പത്തിക വിവേചനം അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉന്നയിച്ച് ജോയിൻ കൗൺസിൽ ജില്ലാ കമ്മിറ്റി മാർച്ചും ധർണ്ണയും നടത്തി. ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറി എസ്.സജീവ് ഉദ്ഘാടനം ചെയ്തു. ജില്ലാപ്രസിഡന്റ് മനോജ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ജി.അഖിൽ,​ കെ. പ്രദീപ്കുമാർ, മാത്യു വർഗീസ്,എൻ.സോയാമോൾ, അയൂബ് ഖാൻ, പി.ബിനു,​പി.എസ് മനോജ് കുമാർ എന്നിവർ സംസാരിച്ചു.