പത്തനംതിട്ട : സാധാരണക്കാരുടെ അത്താണിയായ സഹകരണസംഘങ്ങളെ സി.പി.എം കറവപ്പശുവാക്കിയതായി ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. കേരളാ ബാങ്ക് എംപ്‌ളോയീസ് കോൺഗ്രസ് ജില്ലാ കമ്മിറ്റി പത്തനംതിട്ട കേരളാ ബാങ്കിനു മുമ്പിൽ നടത്തിയ കൂട്ടധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.ബി.ഇ.സി ജില്ലാ പ്രസിഡന്റ് വാഴുവേലിൽ രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി വൈസ് പ്രസിഡന്റ് റോബിൻ പീറ്റർ, ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം, കെ.ബി.ഇ.സി ഭാരവാഹികളായ കെ.ജി.അജിത്കുമാർ, മണ്ണടി പരമേശ്വരൻ, ജി.അജികുമാർ, ജെയിംസ് വിതയത്തിൽ, ജോൺ മത്തായി, ജയവിത്സൺ, അഭിനവ് വിക്രമൻ, പി.പി.ഷാജഹാൻ, കെ. രാജേഷ് എന്നിവർ പ്രസംഗിച്ചു.