തിരുവല്ല: ഭാരതത്തിന് വഴികാട്ടിയായി നിലകൊള്ളുന്ന സ്വാമി വിവേകാനന്ദന്റെ ദർശനങ്ങൾ ലോകത്തിന് മാതൃകയാണെന്ന് ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി നിർവിണ്ണാനന്ദ മഹാരാജ് പറഞ്ഞു. തിരുവല്ലാ ശ്രീരാമകൃഷ്ണാശ്രമത്തിൽ തപസ്യ തിരുവല്ലാ നഗർ സമിതി സംഘടിപ്പിച്ച വിവേകാനന്ദസ്വാമികളുടെ 122-മത് സമാധിദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഡ്വ. ജീതു രാജീവ് അദ്ധ്യക്ഷത വഹിച്ചു. തിരുവല്ലാ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ.എസ്.എൻ. ഹരികൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. സ്വാമി യോഗവ്രതാനന്ദ, ഉണ്ണികൃഷ്ണൻ വസുദേവം, രംഗനാഥ് കൃഷ്ണ, ശിവകുമാർ അമൃതകല, പ്രസന്നകുമാർ, വി.ജിജീഷ് കുമാർ, അനിൽ കാടുവള്ളിൽ എന്നിവർ സംസാരിച്ചു.