പത്തനംതിട്ട : ഐ.സി.എസ്.ഇ സോണൽ ക്യാരംസ് ടൂർണമെന്റ് കോഴഞ്ചേരി മുളമൂട്ടിൽ സെൻട്രൽ സ്‌കൂളിൽ ജില്ലാ ഒളിമ്പിക്‌സ് അസോസിയേഷൻ സീനിയർ വൈസ് പ്രസിഡന്റ് തോമസ് മാത്യു ഉദ്ഘാടനം ചെയ്തു. മുളമൂട്ടിൽ സ്‌കൂൾ ചെയർമാൻ ജേക്കബ് തോമസ്, പ്രിൻസിപ്പൽ ഡോ.ദീപ എം.നെബു, ജില്ലാ ഒളിമ്പിക്‌സ് കമ്മിറ്റി സെക്രട്ടറി ആർ.പ്രസന്നകുമാർ എന്നിവർ സംസാരിച്ചു. കായിക അദ്ധ്യാപകൻ ഡി.അജീഷ്, ആലപ്പുഴ ജില്ലാ ക്യാരംസ് അസോസിയേഷൻ സെക്രട്ടറി മുഹമ്മദ് ഫൈസൽ എന്നിവർ മത്സരം നിയന്ത്രിച്ചു.