തിരുവല്ല : സംഭരിച്ച നെല്ലിന്റെ വില അടിയന്തരമായി നൽകുക, കേന്ദ്രം വർദ്ധിപ്പിച്ച താങ്ങുവില ലഭ്യമാക്കുക. നെല്ല് സംഭരണത്തിന്റെ ഹാൻഡിലിംഗ് ചെലവ് സർക്കാർ വഹിക്കുക, കർഷകർക്ക് ലഭിക്കാനുള്ള കുടിശിക അടിയന്തരമായി വിതരണം ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കർഷക കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ തിരുവല്ല ആർ.ഡി ഒ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു. കർഷകരുടെ ദുരിതങ്ങൾ കണ്ടില്ലായെന്ന് നടിച്ച പിണറായി സർക്കാർ ജനവിധിയുടെ ചുവരെഴുത്ത് വായിക്കുവാൻ തയാറാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കർഷക കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് തോമസ് കോവൂർ അദ്ധ്യക്ഷത വഹിച്ചു. ജോസഫ് എം.പുതുശേരി, അഡ്വ.സതീഷ്.ചാത്തങ്കരി, ജേക്കബ് പി.ചെറിയാൻ, ഈപ്പൻ കുര്യൻ, സണ്ണിതോമസ്, കെ.എൻ,രാജൻ, സജു മാത്യു അഡ്വ.രാജേഷ് ചാത്തങ്കരി, ആർ.ജയകുമാർ, ബഞ്ചമിൻ തോമസ്, ബെന്നി തിട്ടയിൽ, ക്രിസ്റ്റഫർ ഫിലിപ്പ്, കെ.രാഘവൻ, തോമസ് പി.വർഗീസ്, അഡ്വ.ബിനു വി.ഈപ്പൻ, പി.എൻ.ബാലകൃഷ്ണൻ, കുര്യൻ കൂത്തപ്പള്ളി, പോൾ തോമസ്, ജിജോ ചെറിയാൻ, വിശാഖ് വെൺപാല, അഭിലാഷ് വെട്ടിക്കാടൻ, രാജൻ തോമസ്, വി.ഗോപാലൻ, സോണി കളരിക്കൽ, ബോസ് പാട്ടത്തിൽ എന്നിവർ പ്രസംഗിച്ചു.