06-kalanjoor-news
കലഞ്ഞൂർ ​ ഇളമണ്ണൂർ റോഡിൽ ചക്കിട്ട ​ ഓലിക്കൽ ഏലാ ഭാഗം

കലഞ്ഞൂർ: കലഞ്ഞൂർ ​- ഇളമണ്ണൂർ റോഡിൽ ചക്കിട്ട ​ ഓലിക്കൽ ഏലാ ഭാഗത്ത് ഇഴജന്തുക്കളുടെ ശല്യം രൂക്ഷമാകുന്നു. ഈ ഭാഗത്ത് ഒരു മാസത്തിനിടയിൽ രണ്ട് പേർക്കാണ് പാമ്പു കടിയേറ്റത്. ഉടൽതന്നെ അടൂർ ആശുപത്രിയിൽ ചികിത്സ നേടിയതിനാൽ മരണം സംഭവിച്ചില്ല. കഴിഞ്ഞ ദിവസം വെളുപ്പിനെ കാൽനടയാത്രക്കിടയിൽ ഒരാൾക്ക് പാമ്പു കടിയേറ്റിരുന്നു. ഈ ഭാഗത്ത് റോഡിന്റെ ഇരു വശങ്ങളിലും കാട് വളർന്ന് റോഡിലേക്ക് ഇറങ്ങി നിൽക്കുകയാണ്. റോഡിൽകൂടി ഏതെങ്കിലും വാഹനം വന്നാൽ കാൽനട യാത്രക്കാർക്ക് വശങ്ങളിലേക്ക് മാറാൻ സാധിക്കുന്നില്ല. വശങ്ങളിലേക്ക് മാറിയാൽ ഇഴജന്തുക്കളുടെ ശല്യം ഉണ്ടാകും. തൊഴിലുറപ്പ് തൊഴിലാളികൾ വാർഡ് മെമ്പർമാരുടെ നിർദ്ദേശമനുസരിച്ച് വീടുകളിലെ റബർ തോട്ടങ്ങളിലും, പറമ്പുകളിലും ഉള്ള കാട് തെളിക്കുന്നതാണ് കണ്ടുവരുന്നത്. മെമ്പർമാർക്ക് റോഡിലെ കാട് തെളിക്കുന്നതിന് യാതൊരു ഉത്സാഹവും കാണിക്കാറില്ല. കാൽനടയാത്രക്കാരുടെ ബുദ്ധിമുട്ടുകൾ മനസിലാക്കി ഈ പ്രദേശത്തെ കാട് വെട്ടിത്തെളിച്ച് കാൽനടയാത്രക്ക് സുരക്ഷ ഒരുക്കണമെന്ന് ഈ പ്രദേശത്തെ പ്രദേശവാസികൾ ആവശ്യപ്പെട്ടു.