cross

തിരുവല്ല: സി.എസ്.ഐ, സി.എൻ.ഐ, മാർത്തോമാ സഭകളുടെ കമ്മ്യൂണിയനായ കമ്മ്യൂണിയൻ ഓഫ് ചർച്ചസ് ഇൻ ഇന്ത്യ (സി.സി.ഐ) യുടെ ക്യാമ്പ് ഓഫീസ് തിരുവല്ലയിൽ മാർത്തോമ്മാ സഭാ ആസ്ഥാനത്ത് സി.സി.ഐ പ്രിസൈഡിംഗ് ബിഷപ്പ് ഡോ.തിയൊഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത, സി.എൻ.ഐ മോഡറേറ്റർ ബിഷപ്പ് ബി.കെ.നായക്, സി.എസ്.ഐ ബിഷപ്പ് ഡോ.പുഷ്പലളിത എന്നിവർ ചേർന്ന് നിർവഹിച്ചു. സി.സി.ഐ എക്സിക്യൂട്ടീവ് സെക്രട്ടറി അഡ്വ.പ്രകാശ് പി.തോമസ്, ട്രഷറർ സുബ്രതാ ഗോറായ്, മാർത്തോമാ സഭ സീനിയർ വികാരി ജനറൽ റവ.ഡോ. ഈശോ മാത്യു, സി.എൻ.ഐ ജനറൽ സെക്രട്ടറി റവ.ഡോ.ഡി.ജെ അജിത് കുമാർ, റവ.എബി ടി.മാമൻ, വൈദിക ട്രസ്റ്റി റവ.ഡേവിഡ് ഡാനിയേൽ, ആത്മായ ട്രസ്റ്റി അഡ്വ.അൻസിൽ സക്കറിയ കോമാട്ട്, റയ്സ്റ്റൺ പ്രകാശ് എന്നിവർ പ്രസംഗിച്ചു.