അടൂർ : വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമ്മ ദിനത്തിൽ കൈതയ്ക്കൽ ബ്രദേഴ്‌സ് ഗ്രന്ഥശാല ആൻഡ് സാംസ്കാരിക കേന്ദ്രം പള്ളിക്കൽ പി യു എസ് പി എം എച്ച് എസുമായി ചേർന്ന് ബഷീർ അനുസ്മരണവും ബഷീർ കൃതികളെ ആസ്പദമാക്കിയുള്ള ക്വിസ് മത്സരവും സംഘടിപ്പിച്ചു. സാഹിത്യകാരൻ തെങ്ങമം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ ഹെഡ് മിസ്ട്രസ് രമാമണിയമ്മ അദ്ധ്യക്ഷത വഹിച്ചു. ചിന്നു വിജയൻ , സനൂപ് എച്ച്, അരവിന്ദ് എസ് പിള്ള, രാജേഷ് വിശ്വഭാരതി, അഖിൽ കുമാർ എസ് എന്നിവർ പ്രസംഗിച്ചു. ക്വിസ് മത്സരത്തിൽ ആതിര അനിൽ ഒന്നാം സ്ഥാനവും ആവണി പ്രശാന്ത് രണ്ടാം സ്ഥാനവും നേടി.