06-kadakkad-glp

പന്തളം : വൈക്കം മുഹമ്മദ് ബഷീറിന്റെ സ്മരണദിനത്തിൽ കടയ്ക്കാട് ഗവ.എൽ.പി സ്‌കൂളിൽ ബഷീർ കഥാപാത്രങ്ങൾ എത്തി. ബേപ്പൂർ സുൽത്താനായി മൂന്നാം ക്ലാസുകാരൻ കൻസുൽ ഹഖ്, ആനവാരി രാമൻ നായരായി നാലാം ക്ലാസുകാരൻ ആഖിബ്, എട്ടുകാലി മമ്മൂഞ്ഞായി മൂന്നാം ക്ലാസുകാരൻ ആബിദ്, സാറാമ്മയായി സൈറ അമീനും സുഹറയായി മിൻഹ മെഹ്രിനും സൈനബയായി ഹുസ്‌ന മുഹ്‌​സിനും ഖദീജയായി ബഹിയ ഫാത്തിമയും ആനുമ്മയായി അയാന ഫാത്തിമയും ബഷീറിന്റെ ഉമ്മയായി ഹുസ്‌ന ഫാത്തിമയും അരങ്ങിലെത്തി. പാത്തുമ്മയായി മാറിയ അഞ്ചാം ക്ലാസുകാരി ആയിഷ ഫാത്തിമ ആടിനെയും കൊണ്ടാണ് സ്‌കൂളിൽ വന്നത്. ജീവനുള്ള കഥാപാത്രങ്ങളായി കൂട്ടുകാർ മുന്നിൽ വന്നത് സഹപാഠികൾക്ക് കൗതുക കാഴ്ചയുമായി.