ഏഴംകുളം : ഏഴംകുളം ഗവ.എൽ.പി എസിൽ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം നടത്തി. പോസ്റ്റർ പ്രദർശനവും കുട്ടികൾ ബഷീർ കഥാപാത്രങ്ങളായി വേഷമിടുകയും തുടർന്ന് ഡോക്യുമെന്ററി പ്രദർശനവും നടത്തി. പ്രഥമ അദ്ധ്യാപകൻ അശോകൻ.ഡി, പി.ടി.എ പ്രസിഡന്റ് അനിൽ നെടുമ്പള്ളി, വൈസ് പ്രസിഡന്റ് ദിലീപ് കുമാർ.എസ് എന്നിവർ സംസാരിച്ചു. അദ്ധ്യാപകർ, പി.ടി.എ പ്രതിനിധികൾ, രക്ഷകാർത്താക്കൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.