മല്ലപ്പള്ളി : താലൂക്ക് ലൈബ്രറി കൗൺസിലിന്റെയും സ്വരാജ് ഗ്രന്ഥശാലയുടെയും ആഭിമുഖ്യത്തിൽ വായനപക്ഷാചരണ സമാപനത്തിന്റെ ഭാഗമായി ഇന്ന് വൈകിട്ട് 3.30ന് സ്വരാജ് ഹാളിൽ നടക്കുന്ന യോഗം ഒ.അരുൺ കുമാർ ഉദ്ഘാടനം ചെയ്യും. ഫോക്ലോർ അവാർഡ് ജേതാവ് സുജീഷ്.എസിനെ ആദരിക്കും. സ്വരാജ് ഗ്രന്ഥശാല പ്രസിഡന്റ് ജി.വിജയകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. ഐ.വി.ദാസ് അനുസ്മരണം സംസ്ഥാന ലൈബ്രറി കൗസിൽ അംഗം കെ.പി.രാധാകൃഷ്ണൻ നിർവഹിക്കും.
ഗ്രന്ഥശാലാ സെക്രട്ടറി സി.എസ്.ഗോപാലകൃഷ്ണൻ ഉണ്ണിത്താൻ ഉൾപ്പെടെയുള്ളവർ രചിച്ച കവനശ്രീ കവിതാസമാഹാരം താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് അഡ്വ.ജിനോയ് ജോർജ്ജ് പ്രകാശനം ചെയ്യും.