അടൂർ : പെരിങ്ങനാട് തൃച്ചേന്ദമംഗലം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും എസ് പി സി യൂണിറ്റിന്റെയും വിവിധ ക്ലബുകളുടെയും സംയുക്ത ആഭിമുഖ്യത്തിൽ വായന പക്ഷാചരണ സമാപനവും ബഷീർ അനുസ്മരണവും നടന്നു. പി.ടി.എ പ്രസിഡന്റ് സുഭാഷ് വാസുദേവൻ അദ്ധ്യക്ഷനായ യോഗം കവി ഇഞ്ചക്കാട് ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഡോ.ജി രാഗി ബഷീർ അനുസ്മരണം നടത്തി. പ്രിൻസിപ്പൽ സുമിന കെ ജോർജ് ഹെഡ്മാസ്റ്റർ, കെ കൃഷ്ണകുമാർ അദ്ധ്യാപരായ ടി സുജാത, സിന്ധു മാധവൻ,മിനി കുമാരിഅമ്മ ,കെ ആർ ഗീത,ഷീജ പദ്മം,പ്രമീള ആർ നായർ, ഒ അശ്വതി,കെ ജെ അനീഷ, തുടങ്ങിയവർ നേതൃത്വം നൽകി