06-pk-mohanrarj
ലീഡർ. കെ കരുണാകരൻ ജന്മദിന സ്മൃതി സമ്മേളനം

തിരുവല്ല: കൊറ്റനാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ലീഡർ. കെ കരുണാകരൻ ജന്മദിന സ്മൃതി സമ്മേളനം നടത്തി. വൃന്ദാവനം ഇന്ദിരാ ഭവനിൽ എഴുമറ്റൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പ്രൊഫ. മോഹനരാജ് യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ആശിഷ് പാലയ്ക്കമണ്ണിൽ അദ്ധ്യക്ഷത വഹിച്ചു, ശോശാമ്മ തോമസ്, ഷിബു കൂടുത്തിനാലിൽ, എൻ.സുഗതൻ, ബിന്ദു സജി, സനോഷ് കാവുങ്കൽ, ശ്യം കൃഷ്ണൻ മനോജ് കുരിശുമുട്ടം, മത്തായികുട്ടി മഠത്തകം, സതീഷ് വൃന്ദാവനം, സാം വൃന്ദാവനം എന്നിവർ സംസാരിച്ചു.