കോന്നി: കിണറ്റിൽ വീണ കാട്ടുപന്നികളെ വെടിവച്ചുകൊന്നു. കലഞ്ഞൂർ ഡിപ്പോ ജംഗ്ഷനിൽ സുജാത ഭവനിൽ സുജാതയുടെ കിണറ്റിൽ വീണ മൂന്ന് കാട്ടുപന്നികളെ പഞ്ചായത്തിന്റെ അനുമതിയോടുകൂടിയാണ് വെടിവച്ചുകൊന്നത്. വെള്ളിയാഴ്ച 10നാണ് കിണറ്റിൽ കാട്ടുപന്നികൾ വീണു കിടക്കുന്നത് വീട്ടുകാർ കണ്ടത്. പാടം ഫോറസ്റ്റേഷനിൽ നിന്നും വനപാലകർ എത്തി ഷൂട്ടർമാരുടെ സഹായത്തോടെ പന്നിയെ വെടിവച്ചത്.